കാബൂളില്‍ കാര്‍ബോംബ് സ്ഫോടനം: ആറ് മരണം

Posted on: May 19, 2015 8:26 pm | Last updated: May 19, 2015 at 8:26 pm

kabool explossion

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ശക്തമായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സര്‍ക്കാര്‍ മന്ദിരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.