സിയൂള്‍: ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഇരട്ടനികുതി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെയാണ് മോഡി ദക്ഷിണ കൊറിയയില്‍ എത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജ്യൂണ്‍ ഹയേയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കൊറിയയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉഭയകക്ഷി ബന്ധം വളര്‍ത്തിയതായി ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.