Kerala
യു ഡി എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: യു ഡി എഫിന്റെ മേഖലാ ജാഥകള്‍ മാറ്റി വെക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന അടിയന്തര മുന്നണി യോഗത്തില്‍ തീരുമാനിച്ചു. ജാഥകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജാഥകളില്‍ പരമാവധി മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ തമ്മിലുള്ള മത്സരമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് കാരണമാകുന്നതെന്നുമായിരുന്നു തങ്കച്ചന്റെ മറുപടി.
---- facebook comment plugin here -----