തിരുവനന്തപുരം: ബാര്‍ കോഴ ക്കേസുമായി ബന്ധപ്പെട്ട് ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ വിജിലന്‍സ് നുണ പരിശോധനക്ക് വിധേയനാക്കി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍വെച്ചായിരുന്നു പരിശോധന.
നുണ പരിശോധനയില്‍ സംതൃപ്തനെന്നും കോഴ നല്‍കിയതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞെന്നും അമ്പിളി പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 38 ചോദ്യങ്ങളാണ് അമ്പിളിയോട് ചോദിച്ചത്.
പോളിഗ്രാഫ് അസിസ്റ്റന്‍റ് ഡയറക്റ്ററുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 2014 ഏപ്രില്‍ രണ്ടിന് ധനവകുപ്പ് മന്ത്രിയായ കെ.എം.മാണിക്ക് ഔദ്യോഗിക വസതിയിലെത്തി ബാറുടമകള്‍ പണം നല്‍കിയത് താന്‍ കണ്ടിരുന്നെന്ന് അമ്പിളി നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.