Idukki
മൂന്നാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കി: മൂന്നാറില്‍ തമിഴ് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. സേലം കണ്ണംകുറിശി സ്വദേശി ദാമോദറാണ് മരിച്ചത്. കരടിപ്പാറ വ്യൂ പോയിന്റിനു സമീപമാണ് അപകടമുണ്ടായത്. എതിര്‍ദിശയിലെത്തിയ വാഹനത്തിന് വഴി നല്‍കുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു.
വിനോദയാത്രക്ക് ശേഹം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇരുന്നൂറടി താഴ്ചയിലേക്ക് പതിച്ച ബസില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് യാത്രക്കാരെ പുറത്തെടുത്തത്.
---- facebook comment plugin here -----