അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്രം

Posted on: May 17, 2015 10:14 am | Last updated: May 18, 2015 at 10:32 am

aravind kejriwallന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ കേന്ദ്രം. ചീഫ് സെക്രട്ടറിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ച ശകുന്തള ഗാംലിനെതിരേ കെജരിവാള്‍ നടത്തുന്ന പ്രസ്താവനകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനക്കാരെ വേദനിപ്പിക്കുന്നുവെന്നു കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വഭാവഹത്യ ചെയ്യാനാണു കെജരിവാള്‍ ശ്രമിക്കുന്നതെന്നും റിജിജു ആരോപിച്ചു. ഊര്‍ജ കമ്പനികളുടെ അടുത്തയാളാണെന്നു ചൂണ്ടിക്കാട്ടിയാണ് ശകുന്തള ഗാംലിന്റെ നിയമനത്തെ കേജരിവാള്‍ എതിര്‍ക്കുന്നത്.