നവ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഐ വി എസ് തിരുത്തി

Posted on: May 16, 2015 9:00 pm | Last updated: May 16, 2015 at 9:18 pm

അബുദാബി: നവ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഐ വി എസ് (ഇന്റര്‍ നാഷണല്‍ വിഷന്‍ ഗ്ലോബല്‍ എക്‌സ്‌പെര്‍ട്ടൈസ്) തിരുത്തി. ഐ വി എസ് ഒരു വര്‍ഷത്തെ അവധി ദിനങ്ങളുടെ ലിസ്റ്റിലാണ് പന്ത്രാണ്ടമത്തെ വിഭാഗമായി മഹാത്മാഗാന്ധി ജന്മദിനം ഫെബ്രുവരി 10ന് ചൊവ്വാഴ്ച അവധി ദിവസമായി നല്‍കിയത്.
നവ മാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് സ്ഥാനപതി കാര്യാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഐ വി എസ് അവധി ദിനങ്ങള്‍ പുതുക്കിയത്. ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനമായതിനാല്‍ ഇന്ത്യയില്‍ അവധി ദനമാണ്. ഈ ദിവസം യു എന്‍ അഹിംസാ ദിനമായും ആചരിക്കുന്നുണ്ട്. ലോകം മുഴുവനും ഗാന്ധിജയന്തി ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ ഏജന്റായി അറ്റസ്റ്റേഷന്‍ ജോലി ചെയ്യുന്ന ഐ വി എസ് വെബ്‌സൈറ്റില്‍ തെറ്റായി നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നവ മാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതിഷേധ മുയര്‍ന്നതാണ് തിരുത്തുവാനുള്ള പ്രധാനകാരണം. നിരവധി ആളുകള്‍ പ്രതിഷേധം ഫോണിലൂടെ സ്ഥാനപതി കാര്യാലയത്തെ അറിയിച്ചിരുന്നു.