വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ ഭൂമി കുംഭകോണമെന്ന് പിണറായി വിജയന്‍

Posted on: May 16, 2015 6:17 pm | Last updated: May 16, 2015 at 6:18 pm

pinarayi pressകോഴിക്കോട്: ആറായിരം കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നതന്നെ് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണെന്നും പിണറായി കുറ്റപ്പെടുത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളിയുടെ വികസമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് …

Posted by Pinarayi Vijayan on Saturday, May 16, 2015