Kerala
എകെ ആന്റണി പറഞ്ഞത് മന്ത്രിമാരെക്കുറിച്ചല്ലെന്നു കെ ബാബു

തിരുവനന്തപുരം: അഴിമതിയെകുറിച്ചുള്ള എകെ. ആന്റണിയുടെ പ്രസ്താവന മന്ത്രിമാരെക്കുറിച്ചല്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു.
സര്‍വമേഖലകളിലും അഴിമതി പടരുകയാണെന്നു ഇന്നലെ എകെ ആന്റണി പറഞ്ഞിരുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പൊതുവെയാണു ആന്റെണി ഉദ്ദേശിച്ചതെന്നും ബാബു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും മന്ത്രി ബാബു പറഞ്ഞു.
---- facebook comment plugin here -----