സുനന്ദയുടെ മരണം: മൂന്ന് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പോലീസ്

Posted on: May 15, 2015 9:09 am | Last updated: May 16, 2015 at 12:48 am

shashi-tharoor-Sunandaന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബനധപ്പെട്ട് മൂന്ന് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് കേസത്വേഷിക്കുന്ന ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. തരൂരിന്റെ കുടുംബസുഹൃത്ത് സഞജയ് ദേവന്‍, വീട്ടുവേലക്കാരന്‍ നരൈന്‍ സിംഗ്, ഡ്രൈവര്‍ ബജിറംഗി എന്നിവരെ നുണ പരിശോധന നടത്തണമെന്നാണ് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നതായി സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൂന്ന് പേരോടും ഈ മാസം 20ന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.