Connect with us

Kerala

ബാപ്പു മുസ്‌ലിയാരെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

മലപ്പുറം: പ്രമുഖ പണ്ഡിതനും ഇന്‍ഡോ-അറബ് സാഹിത്യ ശ്യംഖലയിലെ അതുല്യ പ്രതിഭയുമായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ജീവിതവും കവിതയും ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. രണ്ടത്താണി ജാമിഅ നുസ്‌റത്തിനു കീഴില്‍ ഉയര്‍ന്നു വരുന്ന ഒ.കെ ഉസ്താദ് ഇന്‍സ്റ്റിറ്റിയൂട്ട്് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഇസ്‌ലാമിക് സയന്‍സും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

അടുത്ത മാസം 15ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാറില്‍ ദേശീയ- അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ബാപ്പു മുസ്‌ലിയാരുടെ ജീവിതം, കവിത എന്നിവ ആസ്പദമാക്കി രണ്ട് സെഷനുകളായി നടക്കുന്ന സെമിനാറില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. മുന്നൂറ് വാക്കില്‍ കൂടാത്ത അബ്‌സ്ട്രാക്റ്റ് ഈ മാസം 25നകം okustadifaris@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. ബാപ്പു മുസ്‌ലിയാരുടെ കവിതാ സമാഹാരവും അദ്ധേഹത്തിന്റെ ജീവിതം, കവിത ആസ്പദമാക്കി എഴുതപ്പെട്ട ലേഖനങ്ങളും www.jamianusrath.com
എന്ന സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ഇതേ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും.

Latest