Malappuram
വെഞ്ചാലിയില്‍ താറാവുകളെ നായകള്‍ കൂട്ടത്തോടെ കൊന്നൊടുക്കി

തിരൂരങ്ങാടി: ചെറുമുക്ക് വെഞ്ചാലിപാടത്ത് വളര്‍ത്താനായി കൊണ്ടുവന്ന താറാവുകളെ നായകള്‍ കൊന്നൊടുക്കി. ഏഴായിരം താറാവുകളില്‍ 200 ഓളം കഴിഞ്ഞദിവസം രാത്രിയോടെ നായകളും കുറുക്കന്‍മാരും കൂട്ടത്തോടെ കൊന്നത്.
വഴിക്കടവ് സ്വദേശി മുഹമ്മദ് യാസീന്റെ ഉടമസ്ഥതയിലുള്ളതാണീ താറാവുകള്‍. വേനലില്‍ വയലുകളിലെ കൊയ്ത്ത് കഴിഞ്ഞാല്‍ ചെറുമുക്ക് വെഞ്ചാലിയില്‍ എല്ലാവര്‍ഷവും താറാവുകളെ കൊണ്ടുവരാറുണ്ട്. വയലില്‍ നെറ്റ്‌കെട്ടിയാണ് ഇവയെ വളര്‍ത്താറുള്ളത്. പകലില്‍ പുറത്തേക്ക് വിടും. ആണ്‍ താറാവുകളെ പള്ളിക്കത്താഴത്തും പെണ്‍താറാവുകളെ ചെറുമുക്ക് വെസ്റ്റിലുമാണ് നെറ്റ് കെട്ടിനിര്‍ത്തിയിരുന്നത്. മൂന്ന് ജോലിക്കാര്‍ സമീപം ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോള്‍ ജോലിക്കാര്‍ തൊട്ടടുത്ത വീട്ടിലെ വരാന്തയിലേക്ക് പോയസമയത്താണ് കുറുക്കന്‍മാരും മറ്റും കൂട്ടത്തോടെ എത്തി ഇവകളെ കടിച്ചുകൊന്നത്. പെണ്‍ താറാവുകളെയാണ് കൊന്നത്.