പരിക്ക്: ഇംഗ്ലണ്ട് താരം പീറ്റേഴ്‌സണ്‍ ഐപിഎല്ലിനെത്തില്ല

Posted on: May 14, 2015 3:35 pm | Last updated: May 15, 2015 at 6:51 am

kevinpietersenലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട്് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഐപിഎല്ലിന് എത്തില്ല. പീറ്റേഴ്‌സണ്‍ നാളെ(വെള്ളിയാഴ്ച) ടീമിനൊപ്പം ചേരുമെന്ന് നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. കാലിനേറ്റ പരിക്കാണ് കളിക്കാനെത്താതിരുന്നത്.

പീറ്റേഴ്‌സണെ ഈ വര്‍ഷം ഇംഗ്ലണ്ട് ടീമിലേയ്ക്ക് പരിഗണിക്കില്ലെന്ന് ടീം ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം മുന്‍ നായകന്‍ കൂടിയായ ആന്‍ഡ്രൂ സ്‌ട്രോസ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഐപിഎല്ലില്‍ തന്റെ ടീമായ സണ്‍റൈസേഴ്‌സിന് വേണ്ടി അവസാന മത്സരങ്ങളില്‍ കളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായതോടെ പീറ്റേഴ്‌സണ്‍ വരവ് ഉപേക്ഷിക്കുകയായിരുന്നു.