Palakkad
വിദേശ ക്ലിങ്കര്‍ ഇറക്കുമതി: മലബാര്‍സിമന്റ്‌സിന് കോടികളുടെ നഷ്ടം

പാലക്കാട്: മലബാര്‍സിമന്റ്‌സിന്റെ നിര്‍മാണത്തിനുള്ളഅസംസ്‌കൃത വസ്തുവായ ക്ലിങ്കറിന്റെ ഇറക്കുമതിയിലും കല്‍ക്കരി കൊണ്ട് വരുന്നതിലും സമ്പാത്തികക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.
ചേര്‍ത്തലയിലുള്ള മലബാര്‍സിമന്റ്‌സ് ഫാക്ടറിക്ക് വേണ്ടിയായിരുന്നു 7500ടണ്‍ ക്ലിങ്കര്‍ ഇറക്കുമതി ചെയ്തത്. നഷ്ടത്തിലായ ചേര്‍ത്തല സിമന്റ്‌സ് കഴിഞ്ഞ് ഫെബ്രുവരിയിലാണ് തുറന്നത്. എന്നാല്‍ ഇറക്കുമതി ചെയ്ത് ക്ലിങ്കര്‍ ഉപയോഗിച്ച് സിമന്റ് ഉത്പാദിപ്പിച്ചുവെങ്കിലും തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സിമന്റ് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇനി സിമന്റ് ഉത്പാദിപ്പിക്കാനും ചേര്‍ത്തല കമ്പനിക്ക് സാധ്യമല്ലെന്നാണ് കമ്പനി മാനേജ്‌മെന്റ് തന്നെ സമ്മതിക്കുന്നു. ചേര്‍ത്തല ഫാക്ടറിയില്‍ നിര്‍മിച്ചിട്ടുള്ള സിമന്റ് കൊച്ചിതുറമുഖത്തിലുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇത് ഉടനെ നീക്കം ചെയ്യാത്ത പക്ഷം സിമന്റ് നശിച്ചുപോകും. ഇത്തരമൊരു സഹാചര്യത്തിലാണ് ചേര്‍ത്തലക്ക് വേണ്ടി വാങ്ങിയ ക്ലിങ്കര്‍ മലബാര്‍സിമന്റ്‌സിലേക്ക് കൊണ്ട് വരുന്നതിന് ആലോചിക്കുന്നത്. കൊച്ചിയില്‍ നിന്ന് ക്ലിങ്കര്‍ കൊണ്ട് വരുന്നതിന് ചരക്കുകൂലിയിനത്തില്‍ മാത്രം 16 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്ക്. കൊച്ചിയില്‍ നിന്ന് കൊണ്ട് വരുന്ന ക്ലിങ്കര്‍ മലബാര്‍സിമന്റ്‌സിന് വന്‍നഷ്ടമാണുണ്ടാക്കുക.
ഇതിനേക്കാള്‍ കുറഞ്ഞവിലക്ക് ക്ലിങ്കര്‍ ഇവിടെ ലഭിക്കുമെന്ന് അറിഞ്ഞിട്ടും മലബാര്‍സിമന്റ്‌സ് മാനേജ്‌മെന്റിന്റെ ഈ നീക്കം വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നാണ് പറയുന്നത്. നിലവില്‍ തൊഴില്‍ തര്‍ക്കം പരിഹരിക്കാതെ ചേര്‍ത്തലയിലെ ഫാക്ടറിയില്‍ സിമന്റ് ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലും അവിടെ നിന്ന് മലബാര്‍ സിമന്‍്‌സിലേക്ക് ക്ലിങ്കര്‍ കൊണ്ട് വരാനുള്ളനീക്കത്തിലും ചിലര്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതെന്നാണ് പറഞ്ഞ് പൊതുമേഖലാ സംരക്ഷണ സമിതി സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഇതിനിടെ ബാഗ് കേസുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സ് എം ഡിയടക്കമുള്ളവരെ വിജിലന്‍സ് ഇന്നലെ ചോദ്യം ചെയ്തു.