ടൊയോട്ടയും നിസ്സാനും 65 ലക്ഷം കാറുകള്‍ തിരികെവിളിക്കുന്നു

Posted on: May 13, 2015 1:20 pm | Last updated: May 14, 2015 at 1:34 am

TOYOTA NISSANടോക്കിയോ: എയര്‍ബാഗിന് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ടയും നിസ്സാനും 65 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട ലോകവ്യാപകമായി പുറത്തിറക്കിയ 35 മോഡലുകളില്‍ വരുന്ന 50 ലക്ഷം കാറുകളാണ് തിരിച്ച് വിളിക്കുന്നത്. 2003 മാര്‍ച്ചിനും 2007 നവംബറിനുമിടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് പ്രശ്‌നം കണ്ടെത്തിയത്. 15 ലക്ഷം കാറുകളാണ് നിസ്സാന്‍ തിരിച്ച് വിളിക്കുന്നത്. 2004നും 2008നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് തകരാറ് കണ്ടെത്തിയത്.

ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എയര്‍ബാഗ് വിതരണക്കാരായ ടകാറ്റ കമ്പനി വിതരണം ചെയ്ത എയര്‍ബാഗുകള്‍ക്കാണ് പ്രശ്‌നം കണ്ടെത്തിയത്. എയര്‍ബാഗുകള്‍ പൊട്ടിത്തെറിക്കുന്നതാണ് പ്രശ്‌നം. ഇതമൂലം ചുരുങ്ങിയത് അഞ്ച് പേരെങ്കിലും മരിക്കാനിടയാിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ എയര്‍ബാഗ് പ്രശ്‌നം മൂലം ഇതുവരെ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് വാഹനനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ  ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ബുക്കിംഗ് ആരംഭിച്ചു