Connect with us

Ongoing News

സുനില്‍ ഛേത്രിയും റോബിന്‍ സിംഗും ഐ എസ് എല്ലില്‍ കളിക്കും

Published

|

Last Updated

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ എസ് എല്‍) ഇത്തവണ ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ കൂടിയുണ്ടാകും പന്തു തട്ടാന്‍. അത് മറ്റാരുമല്ല, ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സ്‌ട്രൈക്കര്‍ റോബിന്‍ സിംഗും.
ഇരുവരും ഐ ലീഗില്‍ ബെംഗളുരു എഫ് സി താരങ്ങളാണ്. ഇവരുള്‍പ്പടെ പത്ത് ഐ ലീഗ് താരങ്ങള്‍ ജൂലൈയിലെ താരലേലത്തില്‍ പങ്കെടുക്കും. കഴിഞ്ഞ സീസണില്‍ ബെംഗളുരു എഫ് സി കളിക്കാരെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഛേത്രിയുടെയും റോബിന്‍ സിംഗിന്റെയും കരാര്‍ ഈ മാസം അവസാനിക്കുകയാണ്.
അതുകൊണ്ട് തന്നെ ഐ എസ് എല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് തടസമില്ല. എന്നാല്‍, ബെംഗളുരു എഫ് സിയുമായി കരാര്‍ തുടരാന്‍ താത്പര്യമുള്ള താരങ്ങള്‍ ഐ എസ് എല്ലില്‍ വായ്പാടിസ്ഥാനത്തിലാകും കളിക്കുകെന്ന് സൂചനയുണ്ട്.

Latest