വീക്ഷണം മുഖപ്രസംഗത്തെ തള്ളി വിഎം സുധീരന്‍

Posted on: May 13, 2015 11:08 am | Last updated: May 13, 2015 at 11:08 am

vm sudeeranതിരുവനന്തപുരം: വീക്ഷണത്തിന്റെ മുഖപ്രസംഗത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വീക്ഷണത്തിന്റെ മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വീക്ഷണം പാര്‍ട്ടി നയം അറിയേണ്ടതായിരുന്നു. അതിനുള്ള ബാധ്യത അവര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ കൂടുതലായി എന്തു വേണമെന്നുള്ളത് ആലോചിച്ചു തീരുമാനിക്കും.

വീരേന്ദ്ര കുമാര്‍ സിപിഎം നേതാക്കളെ കണ്ടതിനു ശേഷവും അതിനു മുന്‍പും തന്നോടു സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഒരു തരത്തിലുമുള്ള അപാകതയുമില്ല. വ്യത്യസ്ഥ രാഷ്ട്രീ തലങ്ങളില്‍ നില്‍ക്കുന്ന നേതാക്കന്മാര്‍ കൂടിക്കാഴ്ച നടത്തുന്നതിലോ ആശയവിനിമയം നടത്തുന്നതിലോ അപാകതയില്ല. അത് ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇതിന്റെ നല്ല വശം കാണാനാണ് കെപിസിസി ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു.