Kerala
ജെഡിയുവിനെ സ്വഗതം ചെയ്ത് സിപിഎം

രുവനന്തപുരം: ജെഡിയുവിനെ മുന്നണിയില്‍ എടുക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സിപിഎം രംഗത്ത്. സിപിഎം സംസ്ഥാന സമിതിയിലാണ് ജെഡിയുവിനെ മുന്നണിയില്‍ എടുക്കുവാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് അംഗങ്ങള്‍ രംഗത്ത് വന്നത്. വീരേന്ദ്രകുമാറിന്റെ പുതിയ രാഷ്ട്രീയ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് സംസ്ഥാന സമിതിയിലുണ്ടായ പൊതുവായ വികാരം.
എന്നാല്‍ യുഡിഎഫ് വിട്ട് പുറത്തുവന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി)യെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എന്നാല്‍ പിള്ളയുമായി നിലവിലുള്ള സഹകരണം തുടരും. എന്നാല്‍ ഗൗരിയമ്മയുടെ ജെഎസ്എസിനെ മുന്നണിയിലേക്ക് സ്വീകരിക്കില്ല. ഇവര്‍ സിപിഎമ്മില്‍ ലയിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ വിലയിരുത്തല്‍.
---- facebook comment plugin here -----