National
ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ എന്തുവിലകൊടുത്തും ചെറുക്കും: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ തെരുവില്‍ നേരിടുമെന്നു കോണ്‍ഗ്രസൈ്വസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നു രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. മോദിയുടേതു പട്ടിണിപ്പാവങ്ങള്‍ക്കെതിരായുള്ള സര്‍ക്കാരാണ്. പാവങ്ങളെ ഗൗനിക്കാതെ വ്യാവസായിക ഭീമന്‍മാരായ ചങ്ങാതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി അനുവദിച്ച ഭൂമികളില്‍ 40 ശതമാനം ഉപയോഗിക്കാതെ കിടക്കുകയാണ്. ഇത് ഉപയോഗിക്കാതെ കര്‍ഷകരുടെ ഭൂമി തന്നെവേണമെന്നു പറയുന്നതെന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. യുപിഎ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കൊന്നാണു മോദി പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക ആഘാത പഠനം നടത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ എടുത്തുകളഞ്ഞാണ് എന്‍ഡിഎ ഭൂമി ഏറ്റെടുക്കല്‍ ബില്‍ തയാറാക്കിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.