സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted on: May 12, 2015 3:53 pm | Last updated: May 12, 2015 at 10:21 pm

rain.....തിരുവനന്തപുരം: പതിനേഴാം തീയതി വരെ സംസ്ഥാനത്തു കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴെ പാര്‍ക്ക് ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂക്ഷമായതാണ് മഴയ്ക്കും കാറ്റിനും കാരണം. മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കഴിവതും കടലില്‍ പോകുന്നത് തന്നെ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.