Business
രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 30 പൈസ കുറഞ്ഞ് 64.15 ലാണു വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കാരുടെ ഇടയില്‍ ഡോളറിന്റെ ആവശ്യകത കൂടിയതും രാജ്യത്തെ ഓഹരി വിപണികള്‍ തുടക്കത്തില്‍ പ്രതീക്ഷിച്ച നേട്ടം നല്‍കാത്തതുമാണു രൂപയുടെ മൂല്യമിടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രമുഖ ബാങ്കുകളും കയറ്റുമതിക്കാരും ഡോളര്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് ഒമ്പതു പൈസ നേട്ടത്തില്‍ 63.85ലായിരുന്നു തിങ്കളാഴ്ച രൂപ വ്യാപാരമവസാനിപ്പിച്ചത്.
---- facebook comment plugin here -----