മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവി അന്തരിച്ചു

Posted on: May 11, 2015 7:19 pm | Last updated: May 11, 2015 at 10:39 pm

nafeesath beeviതിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാര്‍ച്ച് മുതല്‍ 1964 സെപ്റ്റംബര്‍ വരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയില്‍ നിന്നുമാണ് നിയമസഭയില്‍ എത്തിയത്. 1924 മാര്‍ച്ച് 22-നാണ് നഫീസത്ത് ബീവി ജനിച്ചത്. ഖബറടക്കം നാളെ(ചൊവ്വാഴ്ച) വൈകുന്നേരം 3.30നു പാളയം പള്ളിയില്‍ നടക്കും.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന നഫീസത്ത് എഐസിസി, കെപിസിസി അംഗമായിരുന്നു. അഭിഭാഷകയായിരുന്ന നഫീസത്ത് 1954 മുതലാണ് രാഷ്ട്രീയത്തില്‍ സജീവമായത്.