വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഇടതിനൊപ്പം സഹകരിക്കും: വീരേന്ദ്രകുമാര്‍

Posted on: May 11, 2015 7:13 pm | Last updated: May 11, 2015 at 10:40 pm

veerendra-kumarകോഴിക്കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഇടതിനൊപ്പം ഏതറ്റം വരെയും പോകുമെന്നു ജെഡി-യു സംസ്ഥാന അധ്യക്ഷന്‍ എംപി വിരേന്ദ്രകുമാര്‍. കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങള്‍ മുന്നണി ബന്ധത്തിനും അപ്പുറമാണെന്നും വീരേന്ദ്രകുമാര്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സെമിനാറില്‍ പങ്കെടുത്തു. ആറു വര്‍ഷത്തിനു ശേഷമാണു വിരേന്ദ്രകുമാര്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. വിരേന്ദ്രകുമാറിനെ വേദിയില്‍ എത്തിച്ച സംഘാടകരോടു നന്ദി പറയുന്നുവെന്നും കോടിയേരി സെമിനാറില്‍ പറഞ്ഞു. ഇത്തരം വേദികളിലൂടെയാണു കേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.