National
ബംഗാളിൽ ഏക സിവില്‍ കോഡും ലൗ ജിഹാദ് വിരുദ്ധ നിയമവും ആറ് മാസത്തിനകം നടപ്പാക്കും: മുഖ്യമന്ത്രി സുവേന്ദു അധികാരി
പുറത്തുനിന്ന് കടന്നുവന്നവരെ നേരിടാന്‍ നാം ഐക്യത്തോടെ മുന്നിട്ടിറങ്ങേണ്ടതുണ്ടന്ന് അധികാരി പറഞ്ഞു
കൊല്‍ക്കത്ത | ഏക സിവില്‍ കോഡും ലൗ ജിഹാദ്, ലാന്റ് ജിഹാദ് വിരുദ്ധ നിയമവും ആറ് മാസത്തിനകം നടപ്പാക്കുമെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന കാര്യത്തില്‍ ഉത്തരാഖണ്ഡിനെയും ഗുജറാത്തിനെയുമാണ് പിന്തുടരുകയെന്നും പശ്ചിമ ബംഗാളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘മോദിജി ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റിയിട്ടുണ്ട്. പുറത്തുനിന്ന് കടന്നുവന്നവരെ നേരിടാന്‍ നാം ഐക്യത്തോടെ മുന്നിട്ടിറങ്ങേണ്ടതുണ്ട്’ – അധികാരി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ സ്വപ്നങ്ങളോടെ നിങ്ങള്‍ ദേശീയ സര്‍ക്കാരിനെ അധികാരത്തിലേറ്റയതിനാല്‍ ഈ സ്വപ്നങ്ങള്‍ വെറുതെയാവില്ലന്നും നവംബര്‍ 17ന് ഹനുമാന്‍ ചാലീസ പാരായണവും ഡിസംബര്‍ 29ന് കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഗീതാ പാരായണവും നടക്കുമെന്നും അദ്ദെഹം കൂട്ടിച്ചേര്‍ത്തു.
Content Hightlights:



