Connect with us

Kerala

വീട്ടുമുറ്റത്ത് തളച്ചിരുന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു

കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന കൊമ്പനാണ് ചരിഞ്ഞത്

Published

|

Last Updated

തൃശൂര്‍ | ആരാധകര്‍ ഏറെയുള്ള ആന ഇടിമിന്നലേറ്റ് ചരിഞ്ഞു. വീട്ടുമുറ്റത്ത് തളച്ചിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന കൊമ്പനാണ് ഞായര്‍ വൈകുന്നേരം ആറുമണിയോടെ ഇടിമിന്നലേറ്റ് ചരിഞ്ഞത്. കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന ആനക്ക് 40 വയസ്സില്‍ താഴെയാണ് പ്രായം.

കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയില്‍ വീട്ടുമുറ്റത്ത് തളച്ചിരുന്നപ്പോഴാണ് ആനക്ക് മിന്നലേറ്റത്. കഴിഞ്ഞവര്‍ഷവും കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തനെ എഴുന്നള്ളിച്ചിരുന്നു.

നേരത്തെ പുതുപ്പള്ളി ആനത്തറവാട്ടിലെ അംഗമായിരുന്നു. പിന്നീടാണ് പല്ലാട്ടുകാര്‍ വാങ്ങിയത്. ലക്ഷണമൊത്ത കൊമ്പന്‍ വിട്ടുപോയതിന്റെ ഞെട്ടലിലാണ് ആന പ്രേമികള്‍.

Content Highlights:
Popular festival elephant Pallat Brahmadathan died after being struck by lightning in Kottayam. The elephant under 40 years old was tied in a house yard when the incident occurred around 6 PM. Brahmadathan was a prominent participant in major festivals across the Kunnamkulam region.

---- facebook comment plugin here -----

Latest