കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷം സഹകരിക്കണം: ജെയ്റ്റ്‌ലി

Posted on: May 11, 2015 6:49 pm | Last updated: May 11, 2015 at 10:39 pm

arun jaitleyന്യൂഡല്‍ഹി: കള്ളപ്പണം രാജ്യത്തേക്ക് മടക്കി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം വിദേശ രാജ്യങ്ങളില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോഴാണു ധനമന്ത്രി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെട്ടത്.

കള്ളപ്പണം വിദേശരാജ്യങ്ങളില്‍ സൂക്ഷിക്കുന്നവര്‍ക്കു നികുതിയും പിഴയും നിലവിലുള്ളതിന്റെ 120 ശതമാനമാക്കി ഉയര്‍ത്താന്‍ പുതിയ ബില്‍ ശിപാര്‍ശ ചെയ്യുന്നു. ഇതു കൂടാതെ കള്ളപ്പണക്കാര്‍ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരും. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ധനമന്ത്രി തള്ളി.