Kerala
ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പത്തനംതിട്ട: കൈപ്പട്ടൂര്‍ പന്തളം റോഡില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ആലപ്പുഴ ചാരൂംമൂട് ഇടക്കുന്നം നെല്ലിവിള പടിറ്റേതില്‍ ഷാനിഖാന്‍ (35)ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ ഷാനിക്കിന്റെ ശരീരത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍.
---- facebook comment plugin here -----