കോഴിക്കോട്: പ്രതിപക്ഷനേതാവ് വി എസ്. അച്ചുതാനന്ദനും ജെഡി-യു നേതാവ് എം പി വീരേന്ദ്രകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരു നേതാക്കളും സംസാരിച്ചു. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങിവരവേയാണു വിഎസ് അച്ചുതാനന്ദന്‍ വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തിയത്.