സ്വിസ് നഗരത്തില്‍ വെടിവെപ്പ്; അഞ്ച് മരണം

Posted on: May 10, 2015 5:14 pm | Last updated: May 10, 2015 at 6:23 pm

swiss
സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ വടക്കുപടിഞ്ഞാറന്‍ സൂറിച്ചില്‍ നടന്ന വെടിവപ്പെില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ ഒരു ഫ്ളാറ്റിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ചയാളും മരിച്ചിട്ടുണ്ട് .കുടുംബ പ്രശ്‌നമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.