അയ്യായിരം പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി

Posted on: May 9, 2015 12:40 pm | Last updated: May 9, 2015 at 12:40 pm

മഞ്ചേരി: നഗരത്തിലെ രണ്ടു കടകളില്‍ നിന്നായി അയ്യായിരം നിരോധിത പാന്‍മസാല പാക്കറ്റുകള്‍ പോലീസ് പിടികൂടി. രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
മഞ്ചേരി സാസാ സ്റ്റേഷനറി കടയുടമ നെല്ലിക്കുത്ത് ആറുവീട്ടില്‍ അബ്ദുല്‍ റസാഖ് (36), സലീന സ്വീറ്റ്‌സ് കടയുടമ ചെങ്ങര ഇരിവേറ്റി ഊഞ്ഞാലക്കല്‍ സുബൈര്‍ (35) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി മഞ്ചേരി എസ് ഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഇവ പിടികൂടിയത്. പ്രൊബേഷണറി എസ് ഐ സുജുത് കുമാര്‍, അഡീഷണല്‍ എസ് ഐ വിശ്വമോഹന്‍, സി പി ഒമാരായ സഞ്ജീവ്, രാജേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.