സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Posted on: May 9, 2015 6:00 am | Last updated: May 8, 2015 at 11:13 pm

cancerകണ്ണൂര്‍: സംസ്ഥാനത്ത് ഓരോ വര്‍ഷവും അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് പഠനം. സംസ്ഥാനത്ത്് ഏകദേശം അമ്പത്് ശതമാനം പേരിലും അര്‍ബുദ ബാധയുണ്ടാകുന്നുവെന്ന് പുതിയ ഗവേഷണങ്ങളില്‍ നിന്ന്്് വ്യക്തമാകുന്നതായി അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
പുരുഷന്‍മാരും സ്ത്രീകളും ഒരു പോലെ രോഗബാധിതരാകുന്നതില്‍പ്പെടുമെന്നും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. പുരുഷന്മാരില്‍ വായയിലും ശ്വാസകോശത്തിലുമാണ് അര്‍ബുദം കൂടുതലായി കാണുന്നത്. അതിന് പ്രധാന കാരണം പുകവലിയാണെന്നും ഇവര്‍ വ്യക്തമാക്കി. സ്ത്രീകളില്‍ തൈറോയിഡ്, ഗര്‍ഭാശയം, സ്തനം എന്നീ ശരീരഭാഗങ്ങളിലാണ് അര്‍ബുദം കാണപ്പെടുന്നത്. എന്നാല്‍ സ്തനാര്‍ബുദം ഓരോ വര്‍ഷം കൂടുന്തോറും 7500 പേര്‍ക്ക് പുതുതായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടു തുടങ്ങിയത്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിന് പ്രധാന കാരണം ഭക്ഷണത്തിലെ ക്രമക്കേടും കുഞ്ഞുങ്ങള്‍ കുറയുന്നതും, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാത്തതിനാലും വ്യായാമക്കുറവ് കാരണത്താലുമാണ്. റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ 3000 മുതല്‍ 4000 വരെയുള്ള രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയ ആശുപത്രിയാണ്. എന്നാല്‍ ഇന്ന് അവിടെ രോഗികള്‍ 30,000 എത്തിനില്‍ക്കുകയാണ്.
ഇങ്ങനെ കൂടി വരുന്നതിനാല്‍ തന്നെ ആശുപത്രിയില്‍ രോഗികളെ എടുക്കാന്‍ പറ്റാത്ത അവസ്ഥ കൂടി വരുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചാല്‍ ചികിത്സതേടുന്നുണ്ടെങ്കിലും അവര്‍ ഓപറേഷന് തയ്യാറാവുന്നില്ല. ശസ്ത്രക്രിയ ചെയ്‌തെന്ന് മറ്റുള്ളവര്‍ അറിയുന്നത് മനസ്സിലാക്കുന്നതിനാലുമാണ് രോഗികള്‍ ഓപറേഷന് തയ്യാറാവാത്തത്.
എന്നാല്‍ ക്യാന്‍സര്‍ രോഗങ്ങള്‍ക്കെതിരെ ആധുനിക ശസ്ത്രക്രിയാ ചികിത്സാരീതികള്‍ ഏറെ സുരക്ഷിതമാണ്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഓപണ്‍ സര്‍ജറി നടത്താതെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി അന്നനാള അര്‍ബുദം, തൈറോയിഡ് അര്‍ബുദം, കരള്‍ അര്‍ബുദം, സ്തനാര്‍ബുദം, മലദ്വാരാര്‍ബുദം, കൂടാതെ അപ്പന്റിക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയക്കുശേഷം പാടുകളോ വേദനയോ അമിതമായ വിശ്രമത്തിന്റെ ആവശ്യമോ ഇല്ല.
അന്നനാളത്തിനും വയറിനുമിടയിലുള്ള ക്യാന്‍സര്‍ എടുത്തുകളയാന്‍ വയറിന്റെ ഭാഗത്ത് രണ്ട് ദ്വാരമുണ്ടാക്കി റേഡിയേഷന്റെയോ അമിത വേദനയോ ഇല്ലാതെ സര്‍ജറി നടത്തുന്നു. ഈ രീതിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നും സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.