കുട്ടികള്‍ വായനക്ക് പ്രാധാന്യം നല്‍കണം-ശൈഖ് അബ്ദുല്ല

Posted on: May 8, 2015 7:42 pm | Last updated: May 8, 2015 at 7:42 pm

അബുദാബി: കുട്ടികള്‍ വായനക്ക് പ്രാധാന്യം നല്‍കണമമെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.
അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി മുബാറക് ബിന്‍ മുഹമ്മദ് സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല.
അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലു(അഡെക്)മായി സഹകരിച്ചായിരുന്നു പരിപാടി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ എഴുത്തിലും വായനയിലും കഴിവ് വികസിപ്പിക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരത്തില്‍ വിവിധ വിദേശ രാജ്യങ്ങളിലെ കറന്‍സികളെക്കുറിച്ചും ശൈഖ് അബ്ദുല്ല സംസാരിച്ചു. അഡെക് ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ അല്‍ ഖുബൈസിയും പങ്കെടുത്തു.