ബാര്‍ കോഴ: അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല: ചെന്നിത്തല

Posted on: May 8, 2015 9:54 am | Last updated: May 8, 2015 at 11:58 pm

ramesh chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും എ ഡി ജി പി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. ഇതു സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നല്‍കിയിട്ടില്ല. നല്‍കാത്ത ചുമതലയില്‍നിന്ന് മാറ്റുന്നതെങ്ങനെയാണ്. വിന്‍സണ്‍ എം പോളിനാണ് അന്വേഷണ ചുമതലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ  വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ചെന്നിത്തല