Palakkad
മീന്‍വല്ലം ജലവൈദ്യുത പദ്ധതി: കെ എസ് ഇ ബി കൂടിയ വില നല്‍കും

പാലക്കാട്: ജില്ലാപഞ്ചായത്തിന്റെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ മീന്‍വല്ലം ജല വൈദ്യുത പദ്ധതിക്ക് ഇനി കൂടിയ വില ലഭിക്കും. ഇതിനുളള കരാര്‍ കമ്പനി ചെയര്‍മാനും ജില്ലാ പഞ്ചായത്തു പ്രസിഡണ്ടുമായ ടി എന്‍ കണ്ടമുത്തന്‍ തിരുവനന്തപുരത്ത് കെ എസ് ഇ ബി അധികൃതരുമായി ഒപ്പു വെച്ചു.
പദ്ധതിയില്‍ നിന്നുളള വൈദ്യുതിക്ക് നേരത്തെ യൂണിറ്റിന് 2.50 പൈസ എന്ന നിരക്കിലാണ് കെ എസ് ഇ ബി വില നിശ്ചയിച്ച് നല്‍കിയിരുന്നത്. ഇതു 4.88 പൈസയായാണ് വര്‍ധിപ്പിക്കുന്നത്.
തുക വര്‍ധിപ്പിക്കണമെന്ന് ജില്ലാപഞ്ചായത്ത് നിരന്തരം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തോടെയുളളതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍.കണ്ടമുത്തന്‍ പറഞ്ഞു. 2014 ജൂണ്‍ മാസത്തിലാണ് പദ്ധതി തുടങ്ങിയത്.
ആഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യുകയുമുണ്ടായി. പ്രവര്‍ത്തനം തുടങ്ങിയതുമുതലുളള വര്‍ദ്ധനവ് ജില്ലാപഞ്ചായത്തിന് ലഭിക്കും. ഏകദേശം 50 ലക്ഷം യൂണിറ്റ് വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കിയിട്ടുണ്ടാകുമെന്നാണ് കണക്ക്. കെ എസ് ഇ ബി ചീഫ് എന്‍ജിനീയറുടെ ഓഫീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍ കെ എസ് ഇ ബി കോര്‍പ്പറേറ്റ് വിഭാഗം ചീഫ് എന്‍ജിനീയര്‍ സുകു ആര്‍, പ്രൊജക്ട് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി പ്രദീപ്, പ്ലാനിങ്ങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജി പത്മകുമാര്‍, പ്ലാനിങ്ങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീബ ഇവാന്‍സ്, മീന്‍വല്ലം കമ്പനി ചീഫ് എന്‍ജിനീയര്‍ ഇ സി പത്മരാജന്‍, കമ്പനി സെക്രട്ടറി എ ഫിറോസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.