ചൊവ്വാ ദൗത്യം പ്രതീക്ഷാ നിര്‍ഭരം: ശൈഖ് മുഹമ്മദ്

Posted on: May 7, 2015 6:31 pm | Last updated: May 7, 2015 at 6:31 pm

mars1ദുബൈ: യു എ ഇയുടെ ചൊവ്വാ ദൗത്യം പ്രതീക്ഷാനിര്‍ഭരമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ ചൊവ്വാ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തവേയായിരുന്നു ശൈഖ് മുഹമ്മദിന്റെ ഇത്തരത്തില്‍ ഒരു വിശേഷണം. രാഷ്ട്രപിതാവ് ശൈഖ് സായിദ് യു എ ഇയുടെ ശുഭപ്രതീക്ഷയായിരുന്നു, യു എ ഇ മേഖലയുടെയും. നമ്മുടെ പരമ്പര അറബ് ലോകത്തിന്റെയും മുസ്‌ലീം ജനസമൂഹത്തിന്റെയും പ്രതീക്ഷയാണ്.
അറബിയില്‍ അല്‍ അമല്‍ എന്നാണ് പ്രതീക്ഷക്ക് പറയുകയെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. 75 ശാസ്ത്രപ്രതിഭകളാണ് യു എ ഇയുടെ ചൊവ്വാ പര്യവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. അറബ് ലോകത്തുനിന്നു ചൊവ്വയിലേക്ക് പേടകം അയക്കുന്ന ആദ്യ രാജ്യമെന്ന പദവി ഇതിലൂടെ യു എ ഇക്ക് കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ലാണ് യു എ ഇയുടെ ചൊവ്വാ പര്യവേഷണ വാഹനം പുറപ്പെടുക.