Connect with us

National

രാഹുല്‍ ഗാന്ധി ഇനി ട്വിറ്ററിലും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു. ഏറെ നാളുകളായി രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് അക്കൗണ്ട് തുടങ്ങിയത്. @OfficeOfRG എന്നാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്.

ഇന്ന് പത്ത മണിവരെ പതിനായിരത്തിലധികം പേര്‍ രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇതുവരെയായി ഒരു ട്വീറ്റ്‌പോലും ചെയ്തിട്ടില്ല.

ട്വിറ്റര്‍ അക്കൗണ്ട് തുറന്നകാര്യം രാഹുല്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ രാഹുലിന്റെത് ഔദ്യോഗിക ട്വിറ്റര്‍ പേജ് തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ സാന്നിധ്യമായതാണ് രാഹുലും ട്വിറ്റര്‍ അക്കൗണ്ട് തുറക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നത്.