അനുസ്മരണവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തി

Posted on: May 7, 2015 10:24 am | Last updated: May 7, 2015 at 10:24 am

ചെലവൂര്‍: സി എം എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണവും നവീകരിച്ച പഞ്ചകര്‍മ യൂനിറ്റും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കളരിയുടെ നാള്‍വഴികള്‍ പ്രദര്‍ശനം ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായിയും അനുസ്മരണ പ്രഭാഷണം കെ ഇ എന്‍ കുഞ്ഞഹമ്മദും നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഷിനോജ് കുമാര്‍, എം പി ഹമീദ്, ആഷിഖ് ചെലവൂര്‍, ഇ എം രവി പ്രസംഗിച്ചു. എ എം എ ഐ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. എലിസബത്ത് ഷൈനി ക്ലാസെടുത്തു. ഷാഫി ദവാ ഖാന മാനേജിംഗ് പാര്‍ട്ണര്‍ ഡോ. സഹീര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ എ മൂസ ഹാജി സ്വാഗതവും റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എം എ ബഷീര്‍ നന്ദിയും പറഞ്ഞു.