മുഹമ്മദ് അക്ബറിന് ചികിത്സക്കായി കൈത്താങ്ങ് വേണം

Posted on: May 7, 2015 10:24 am | Last updated: May 7, 2015 at 10:24 am

ഫറോക്ക്: ഇരു വൃക്കകളും തകരാറിലായ പെരുമുഖം അതിരാളന്‍കാവില്‍ കുറുപ്പന്‍കണ്ടി മുഹമ്മദ് അക്ബര്‍ ചികിത്സക്കായി സഹായം തേടുന്നു. വൃക്ക രോഗത്തിനു പുറമെ ഹൃദായാഘാതവും പ്രമേഹവും മുഹമ്മദ് അക്ബറിന്റെ ആരോഗ്യത്തെ തളര്‍ത്തിയിരിക്കുകയാണ്. ദീര്‍ഘനാളായി മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ രോഗം അനുദിനം മൂര്‍ച്ഛിക്കുകയാണ്. ഹോം ഡയാലിസിസിനു വിധേയനായി ക്കൊണ്ടിരിക്കുന്ന മുഹമ്മദ് അക്ബറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വ്യക്കമാറ്റിവെക്കാലാണ് ഏക മാര്‍ഗം.
ഓട്ടോറിക്ഷയില്‍ മത്സ്യം വിതരണത്തിനു എത്തിച്ചു കൊടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്. രോഗം അക്ബറിനെ തളര്‍ത്തിയതോടെ പട്ടിണിയോടൊപ്പം ചികിത്സക്കായി പണം കെണ്ടത്തനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ലക്ഷക്കണക്കിനു രൂപ ചെലവ് വരുന്ന ചികിത്സക്ക് ഉദാരമതികളുടെ സഹായമല്ലാതെ വേറെ വഴികളൊന്നുമില്ല.നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന് കുറുപ്പന്‍കണ്ടി മുഹമ്മദ് അക്ബര്‍ ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം എന്‍ പ്രജല ചെയര്‍പേഴ്‌സണും സി കെ സക്കീര്‍ ഹുസൈന്‍ കണ്‍വീനറും ഉണ്ണികൃഷ്ണന്‍ തിയ്യത്ത് ട്രഷററുമാണ്. യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ ഫറോക്ക് ചുങ്കത്തെ ബ്രാഞ്ചില്‍ 450802010013180 (ഐ എഫ് സി കോഡ്: യു ബി ഐ എന്‍0545082) നമ്പറായി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.