Connect with us

National

ഗോത്രവര്‍ഗ സ്വയം ഭരണ സമിതി തിരഞ്ഞെടുപ്പ്: ത്രിപുരയില്‍ ഇടത് മുന്നണിക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

അഗര്‍ത്തല: ത്രിപുരയിലെ 30 അംഗ ഗോത്രവര്‍ഗ സ്വയം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സി പി എം നയിക്കുന്ന ഇടത് മുന്നണിക്ക് തകര്‍പ്പന്‍ ജയം. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇടതുമുന്നണി അധികാരം നിലനിര്‍ത്തുന്നത്.
10,491 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭാഗത്ത് ഭരണാധികാരമുള്ള 30അംഗ ത്രിപൂര ട്രൈബല്‍ ഏരിയ ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സിലിലേക്ക് (ടി ടി എ എ ഡി സി)നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളും ഇടത് മുന്നണി നേടി. ശേഷിക്കുന്ന രണ്ട് സീറ്റുകളിലേക്ക് സര്‍ക്കാറാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുക.
സംസ്ഥാന ഭരണംകയ്യാളുന്ന ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എം, കൗണ്‍സിലിലെ 25 സീറ്റുകളും തൂത്തുവാരി. സഖ്യകക്ഷികളായ സി പി ഐ, ആര്‍ എസ് പി, ഫോര്‍വേഡ് ബ്‌ളോക്ക് എന്നിവക്ക് ഓരോ സീറ്റുകളാണ് ഉള്ളത്.
തൊട്ട് മുമ്പ് 2010ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇടതുമുന്നണി 28 സീറ്റുകള്‍ നേടിയിരുന്നു. 60അംഗ സംസ്ഥാന നിയമസഭയിലും ഇടതുമുന്നണിക്ക് മികച്ച ഭൂരിപക്ഷമുണ്ട്.
1982ലാണ് ഗോത്രവര്‍ഗക്കാര്‍ക്കായി സ്വയം ഭരണാധികാരമുള്ള സമിതി രൂപവത്കരിച്ചത്. അന്ന് മുതല്‍ സമിതി ഭരണം ഇടതു മുന്നണിക്കാണ്. ഇത്തവണ 30 അംഗ സമിതിയിലേക്ക് പത്ത് സ്ത്രീകളടക്കം 175 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. സി പി എമ്മിന്റെ മൂന്ന് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു.

---- facebook comment plugin here -----

Latest