Gulf
ഷാര്‍ജ - ദുബൈ റൂട്ടില്‍ ബസ് സ്റ്റോപ്പുകള്‍കൂട്ടി

ദുബൈ: ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കുള്ള ബസ് റൂട്ടില്‍ അഞ്ചു പുതിയ ബസ്‌സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതായി ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആദില്‍ മുഹമ്മദ് ശര്‍കി അറിയിച്ചു.
കിംഗ് ഫൈസല്‍ റോഡില്‍ ജംബോ സോണിക്ക് സമീപവും അല്‍ വഹ്ദ റോഡില്‍ സിറ്റി സെന്റര്‍, സബ്‌വേ, സഫീര്‍ മാള്‍, അന്‍സാര്‍ മാള്‍ എന്നിവടങ്ങളിലുമാണ് ബസ് നിര്‍ത്തുക. ഇവിടങ്ങളില്‍ നിന്ന് ഷാര്‍ജ പ്രധാന ബസ് സ്റ്റാന്റിലേക്ക് പോകേണ്ടതില്ല. 307, എ 307 എന്നീ റൂട്ടുകളാണ് ഷാര്‍ജക്കും ദുബൈക്കും ഇടയില്‍ ഓടുന്നത്. ഓരോ 20 മിനുട്ടിനിടയില്‍ ഈ റഊട്ടില്‍ ബസ് സര്‍വീസുണ്ട്.
---- facebook comment plugin here -----