ദാവൂദ് ഇബ്രാഹീം എവിടെയുണ്ടെന്ന് അറിയില്ല: കേന്ദ്ര സര്‍ക്കാര്‍

Posted on: May 5, 2015 6:44 pm | Last updated: May 5, 2015 at 6:44 pm

davood ibrahimന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം എവിടെയാണെന്നത് സംബന്ധിച്ച് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി ഹരീഭായ് പരതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനായ ദാവൂദ് ഇബ്രാഹീമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു എന്‍ സെക്യൂരിറ്റി കൗണ്‍സിലും ദാവൂദിനെതിരെ പ്രത്യേക നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇത് അറിഞ്ഞ ശേഷം ദാവൂദിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടികള്‍ തുടങ്ങളുമെന്നും മന്ത്രി പറഞ്ഞു.

ദാവൂദിനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുകയാണെന്നാണ് ഇന്ത്യയുടെ നിഗമനം. ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ നിരവധി തവണ ഇന്ത്യ ബന്ധപ്പെടുകയും ചെയ്തിരുന്നു. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നതിനുള്ള തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.

ALSO READ  ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; വിലാസം പുറത്തുവിട്ടു