ഔഡി ആര്‍ എസ്7 ഫെയ്‌സ്‌ലിഫ്റ്റ് മെയ് 11ന് പുറത്തിറങ്ങും

Posted on: May 4, 2015 7:19 pm | Last updated: May 4, 2015 at 7:19 pm

audi rs7ഔഡി ആര്‍ എസ്7 ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഈ മാസം 11ന് പുറത്തിക്കും. പരിഷ്‌കരിച്ച ബമ്പര്‍, പരിഷ്‌കരിച്ച സിംഗിള്‍ ഫ്രെയിം ഗ്രില്‍, പുതിയ എല്‍ ഇ ഡി ഹെഡ്‌ലൈറ്റ് തുടങ്ങിയവയാണ് പുറമെയുള്ള സവിശേഷതകള്‍. ഇരുണ്ട് ഗ്രാഫിക്‌സ് ഉള്ളതിനാല്‍ ഹെഡ്‌ലൈറ്റുകള്‍ കാഴ്ച്ചയില്‍ വ്യത്യസ്തത നല്‍കുന്നതാണ്.

പുതിയ എയര്‍ കോണ്‍ കണ്‍ട്രോളോട് കൂടിയ ഇന്‍സ്ട്രുമെന്റ് പാനല്‍, പരിഷ്‌കരിച്ച പാഡില്‍ ഷിഫ്‌റ്റേര്‍സ് തുടങ്ങിയവയാണ് അകത്തുള്ള പ്രത്യേകതകള്‍.

പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്ററിലെത്താന്‍ 3.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 255 കിലോ മീറ്ററാണ് ആര്‍ എസ്7ന്റെ ഉയര്‍ന്ന വേഗത. വില സംബന്ധച്ച വിവരങ്ങള്‍ കമ്പനി അധികൃതര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.