മോഗ പീഡനം: മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറെന്ന് ബന്ധുക്കള്‍

Posted on: May 3, 2015 6:17 pm | Last updated: May 3, 2015 at 11:49 pm

moga protestഛണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ പീഡനശ്രമത്തിനിടെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയാറെന്ന് ബന്ധുക്കള്‍. നാലു ദിവസത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയാറായത്.

ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിച്ചു. 30 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.