ജെ ഡി യു ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

Posted on: May 3, 2015 4:14 pm | Last updated: May 3, 2015 at 4:14 pm

oomman chandy and veerendrakumarകോഴിക്കോട്: ജെ ഡി യു ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ട് ഐക്യജനതാദള്‍ നേതാവ് വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ ഡി യുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടുത്ത മാസം അഞ്ചിന് ആഭ്യന്തര മന്ത്രിക്കൊപ്പം തീരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച നടത്തും. ജെ ഡി യുവിന്റെ പരാതികളില്‍ ന്യായമുണ്ട്. അതേസമയം, യു ഡി എഫില്‍ കോണ്‍ഗ്രസിന് വന്‍പാര്‍ട്ി മേധാവിത്വം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ല. അത് ലഭിച്ചാല്‍ മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജെ ഡി യുവിന്റെ ആവശ്യങ്ങള്‍ യു ഡി എഫ് നേതൃത്വം ഉള്‍ക്കൊണ്ടതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. മെയ് 16ന് നടക്കുന്ന യു ഡി എഫിന്റെ വടക്കന്‍ മേഖലാ ജാഥയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.