Connect with us

Thrissur

നിയമലംഘന സമരം നടത്തും: ടി എന്‍ പ്രതാപന്‍ എം എല്‍ എ

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സര്‍ക്കാറുകളുടെ കടലവകാശങ്ങളില്‍ ഇടപ്പെട്ട്്്് വിദേശ-സ്വദേശ കുത്തകകള്‍ക്ക് വേണ്ടി പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്കെതിരെ നിയമ ലംഘനം ഉള്‍പ്പെടെയുള്ള കടുത്ത സമരപരിപാടികള്‍ക്ക് കേരളപ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുമെന്ന്്് സംസ്ഥാന പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ എം എല്‍ എ അറിയിച്ചു.
കേരളത്തില്‍ നിരവധി വര്‍ഷങ്ങളായി ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിങ്ങ് നിരോധനമാണ് നിലവിലുള്ളത്. ഈ കാലയളവില്‍ പരമ്പാരാഗത മത്സ്യ തൊഴിലാളികള്‍ക്ക് യാനങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുപ്രകാരം ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ 61 ദിവസത്തെ സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ല. ഇത് കുത്തകകള്‍ക്ക് കടലിനെ തീറെഴുതി കൊടുക്കുന്നതിന്റെ ഭാഗമാണ്.
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുള്ള 12 നോട്ടിക്കല്‍ മൈലിനുള്ളിലെ തീരക്കടലിലേക്കും കേന്ദ്രസര്‍ക്കാര്‍ കൈകടത്തുവാന്‍ ശ്രമിക്കുകയാണ്. വിദേശ-സ്വദേശ കപ്പലുകള്‍ക്ക് 200 നോട്ടിക്കല്‍ മൈലിനു പുറത്ത് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ നിയമ ലംഘന സമരങ്ങള്‍ നടത്തുമെന്നും കടലിനെ കുത്തകകള്‍ക്ക് അരിച്ചെടുക്കുവാന്‍ കൂട്ടുനില്‍ക്കുന്നതും, പരമ്പാരഗത മത്സ്യതൊഴിലാളികളെ കൂട്ട “ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ ഈ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കേന്ദ്രസര്‍ക്കറിനെതിരായി ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു.