യുത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ കത്തിയ നിലയില്‍

Posted on: May 3, 2015 12:10 pm | Last updated: May 3, 2015 at 12:10 pm

വടക്കഞ്ചേരി: വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി കത്തിച്ചിരിക്കുന്നത്.
കാറിന്റെ പിന്‍ഭാഗത്തും ടയറും കത്തി നശിച്ച നിലയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോട് കൂടിയാണ് സംഭവം.
ആലത്തൂര്‍ ഡി വൈ എസ് പി ഒ കെ ശ്രീരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അയിലൂര്‍ അടിപെരണ്ടയില്‍ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ്- എസ് ഡി പി ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.