Connect with us

Gulf

നൊബേല്‍ എക്‌സിബിഷന്‍ മ്യൂസിയം ഏഴുവരെ പ്രവര്‍ത്തിക്കും

Published

|

Last Updated

ദുബൈ: നൊബേല്‍ എക്‌സ്ബിഷന്‍ മ്യൂസിയം ഏഴുവരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് എക്‌സ്ബിഷന്‍ കാലാവധി നീട്ടിയതെന്ന് സംഘാടകരായ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ഫൗണ്ടേഷന്റെ കീഴില്‍ നൊബേല്‍ എക്‌സ്ബിഷന്റെ പങ്കാളികളെ ആദരിക്കുന്ന ചടങ്ങിലാണ് ശൈഖ് അഹ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. “ദ നൊബേല്‍ പ്രൈസ്: ഐഡിയാസ് ചെയ്ഞ്ചിംഗ് ദ വേള്‍ഡ്” എന്ന പ്രമേയത്തിലാണ് ദുബൈയില്‍ പ്രദര്‍ശനം നടന്നുവരുന്നത്.
ഫൗണ്ടേഷന്‍ എം ഡി ജമാല്‍ ബിന്‍ ഹുമൈരിബ് പങ്കെടുത്തു. നിരവധി സന്ദര്‍ശകരാണ് ദിനേന പ്രദര്‍ശനം കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് പ്രദര്‍ശനം ഏഴുവരെ ദീര്‍ഘിപ്പിക്കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടത്.

Latest