Gulf
അറബ് ട്രാഫിക് വാരത്തില്‍ അബുദാബി പോലീസും പങ്കാളികളാകും

അബുദാബി: അടുത്ത ഞായര്‍ മുതല്‍ നടക്കുന്ന അറബ് ട്രാഫിക് വാരം 2015ല്‍ അബുദാബി പോലീസും പങ്കാളികളാകും. “സ്വന്തത്തില്‍ നിന്ന് തുടങ്ങുക, നിയമം പാലിക്കുന്നവനാവുക” എന്നാണ് അറബ് ട്രാഫിക് വാരത്തിന്റെ പ്രമേയം.
മെയ് ഒമ്പത് വരെ നീണ്ടുനില്‍ക്കുന്ന ട്രാഫിക് വാരം ലക്ഷ്യമിടുന്നത് ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ഓരോരുത്തരും സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുകയെന്ന സന്ദേശം പ്രചരിപ്പിക്കലാണെന്ന് അബുദാബി ട്രാഫിക്കിലെ പബ്ലിക് റിലേഷന്‍ തലവന്‍ കേണല്‍ ജമാല്‍ സാലിം അല്‍ ആമിരി അറിയിച്ചു.
പൊതുജന സമ്പര്‍ക്കങ്ങളിലൂടെ സമൂഹത്തിന്റെ മുഴുവന്‍ തട്ടിലുമുള്ള ജനങ്ങളിലേക്കും ട്രാഫിക് നിയമങ്ങള്‍ അംഗീകരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. സമൂഹത്തിലെ ഓരോ അംഗത്തിനും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്ന് ട്രാഫിക് വാരത്തിനിടയില്‍ ബോധ്യപ്പെടുത്താനും ശ്രമിക്കും, അല്‍ ആമിരി പറഞ്ഞു.