Connect with us

Gulf

കരിയേഴ്‌സ് യു എ ഇ: ദിവ 300 പുതിയ ജോലികള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: കരിയേഴ്‌സ് യു എ ഇ 2015ല്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ദിവ 300 പുതിയ ജോലികള്‍ സ്വദേശികള്‍ക്കായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ തേടുന്ന അഭ്യസ്തവിദ്യരായ സ്വദേശികള്‍ക്കായാണ് ജോലികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വദേശിവത്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ദിവയുടെ നടപടി. സ്വദേശി വത്കരണ പദ്ധതിക്ക് ഊര്‍ജം പകരലാണ് ദിവയുടെ ലക്ഷ്യം. സര്‍ക്കാറിന് കീഴിലുള്ള വകുപ്പുകളിലും സംഘടനകളിലും സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുക എന്നത് ദേശീയ അജണ്ടയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ദിവയിലെ ഭരണപരവും സാങ്കേതികപരവുമായ നിരവധി ജോലികള്‍ പുതുതായി ബിരുദം നേടിയവര്‍ക്കായി നല്‍കിവരുന്നുണ്ട്. സ്വദേശിവത്ക്കരണത്തില്‍ ഏറെ മുന്നേറിയ വകുപ്പാണ് ദിവ. ഭരണനിര്‍വഹണ വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരില്‍ 82.80 ശതമാനവും സ്വദേശികളാണ്. ഇടത്തരം പ്രായമുള്ളവരില്‍ 44.48 ശതമാനവും സൂപ്പര്‍വൈസറി തസ്തികകളില്‍ 33.07 ശതമാനവും സ്വദേശികളാണെന്നും അല്‍ തായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest