National
നേപ്പാള്‍ ജനതയെ സഹായിക്കാന്‍ ഫേസ്ബുക്ക് സമാഹരിച്ചത് 10 മില്യന്‍ ഡോളര്‍

>>>ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി ഫേസ്ബുക്കും
കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാള്‍ ജനതയെ രക്ഷിക്കാനുള്ള സംരംഭത്തില്‍ ഫേസ്ബുക്കും പങ്കാളിത്തം വഹിച്ചിരുന്നു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയെ രക്ഷിക്കാന്‍ സംഭാവന എന്ന സംരംഭവുമായാണ് ഫേസ്ബുക്ക് എത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം പത്ത് മില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്.
നേപ്പാളിലെ ഏഴ് കോടി ജനങ്ങള്‍ ഫേസ്ബുക്കിലൂടെ ഭൂകമ്പത്തിന്റെ വിവരങ്ങള്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇങ്ങനെ 15 കോടി ജനങ്ങള്‍ നേപ്പാളിലെ നടുക്കുന്ന ഭൂകമ്പ ദൃശ്യങ്ങള്‍ കണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫേസ് ബുക്ക് അവതരിപ്പിച്ച “സേഫ്റ്റി ചെക്കിലൂടെ” 7 മില്യണ്‍ ജനങ്ങളെ രക്ഷപെടുത്തിയെന്ന് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. സമാഹരിച്ച പണത്തിന് പുറമെ ഭൂകമ്പത്തില്‍ തകര്‍ന്ന ഗ്രാമ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി രണ്ട് മില്യണ്‍ ഡോളര്‍ നല്‍കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.ഓട്ടേറെപേര്‍ സഹായത്തില്‍ പങ്കുചേര്‍ന്നുവെന്നും നേപ്പാളിലെ ജനതയ്ക്ക് സുരക്ഷാധനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ജനതയ്ക്ക് കൈത്താങ്ങായി ഗൂഗിളും രംഗത്തെത്തിയിരുന്നു.